പാതിയെഴുതിയ നിന്റെ ചിത്രത്തില്‍
വിധി കടുംചോപ്പു ചായക്കുപ്പി മറിച്ചു.
എന്നാലും
പിന്നെയും ചായമൊഴുകിക്കൂടി
അതില്‍ നിന്റെ മുഖം തെളിഞ്ഞു!!
എഴുതണമെന്ന് ഞാന്‍ കരുതിയതിനെല്ലാം എത്രയോ അപ്പുറം
അതിലും സുന്ദരമായി ഭാവതീവ്രമായി
എനിക്ക് എത്രയോ മുന്‍പേ അവര്‍ എഴുതി.
എഴുത്തിന്റെ ഈ മേഖല എനിക്കുള്ളതലെന്ന്
അവരുടെ സൃഷ്ടികള്‍ എനിക്ക് വെളിപാട് നല്കി .
വരുവാനിരിക്കുന്നവര്ക്കും വന്നവര്‍ക്കും
നീര് മാതളത്തിന്റെ സുഗന്ധവും സ്നിഗ്ധതയും
എത്രയോ വരികളില്‍ നിറച്ചുവച്ചു അവര്‍ .
ആ സ്മരണകള്‍ക്ക് മുന്പില് ഒരുപിടി നീര് മാതളപ്പൂക്കള്‍......