Saturday, August 8, 2009

നിന്നോട്

രവീന്ദ്രന്

ലോഹിതദാസ്


മൈക്കേല്‍

രാജന്‍ പി ദേവ്

മുരളി

കലയുടെയും സംഗീതത്തിന്റെയും

ലോകത്തുനിന്നു

എനിക്ക് ഇഷ്ടപ്പെടുന്നവരെ എല്ലാം

നീ സ്വന്ത്മാക്കുന്നു.

ക്രൂരനായ തമാശക്കാരാ

എന്റെയും നിന്റെയും ഇഷ്ടങ്ങള്‍ക്ക്

ഒരേ തരംഗ ദൈര്‍ഘ്യം.

പക്ഷേ എന്റെ ചിന്തകള്‍

എനിക്കു മാത്രം സ്വന്തം.

Saturday, May 30, 2009

നീര്‍ മാതളത്തിന്റെ പൂവടര്‍ന്നു

എഴുതണമെന്ന് ഞാന്‍ കരുതിയതിനെല്ലാം എത്രയോ അപ്പുറം
അതിലും സുന്ദരമായി ഭാവതീവ്രമായി

എനിക്ക് എത്രയോ മുന്പേ അവര്‍ എഴുതി.
എഴുത്തിന്റെ ഈ മേഖല എനിക്കുള്ളതലെന്ന്
അവരുടെ സൃഷ്ടികള്‍ എനിക്ക് വെളിപാട് നല്‍കി .
വരുവാനിരിക്കുന്നവര്‍ക്കും വന്നവര്‍ക്കും
നീര്‍ മാതളത്തിന്റെ സുഗന്ധവും സ്നിഗ്ധതയും
എത്രയോ വരികളില്‍ നിറച്ചുവച്ചു അവര്‍ .
സ്മരണകള്‍ക്ക് മുന്‍പില്‍ ഒരുപിടി നീര്‍ മാതളപ്പൂക്കള്‍......

Sunday, March 29, 2009

ഇടത്തുനിന്ന് വലത്തോട്ട് ; വലത്തുനിന്ന് ഇടത്തോട്ട്

മൃത്യു..

പെന്‍ഡുലം പോല്‍
നിന്റെ ദോലനങ്ങള്‍

എന്നില്‍ നിന്ന് ഇടത്തേക്കും
എന്നില്‍ നിന്ന് വലത്തേക്കും

എന്നാണു നീ എനിക്കു നേരെ വന്നു നിലയ്ക്കുക?
നീയും ഞാനും മനുഷ്യരാണെന്ന് ഞാന്‍ മറക്കുന്നു.

ആസക്തിയില്‍ നിന്ന് വിരക്തിയിലേക്ക്
നിനക്ക് ഒട്ടും ദൂരമില്ല

പക്ഷേ എന്റെ ലോകം
നിനക്കു ചുറ്റും ഭ്രമണം ചെയ്യുന്നു

നിന്റെ അഗാധ നീലിമയാര്‍ന്ന മൗനനിദ്രയില്‍
നിന്നുണര്‍ന്ന് ഒരിക്കലെന്നെ പുല്‍കുക

തൊട്ടടുത്തുവന്ന് എന്നെ മോഹിപ്പിച്ച്
തൊട്ടടുത്തു നിന്നു നീ എങ്ങു പോകുന്നു?

പ്രണയിക്കകൊണ്ടോ നീ പരിണയിക്കാത്ത്
നിന്റെ പരിണയത്തിനപ്പുറം

ഞാന്‍ ഇല്ലാതായാല്‍
നിന്റെ പ്രണയം വ്യര്‍ഥമാകുമോ....

Monday, March 23, 2009


എന്റെ നാട്ടില്‍ നിന്ന്.

Thursday, March 5, 2009

മൃത്യു

ഒരു മാത്ര രേതസ്സില്‍നിന്നു ഞാന്‍ ഉയിര്‍കൊണ്ട നിമിഷം മുതല്‍
ഒരുമാത്രയും ഇടവിടാതെന്നെ ഇന്നോളം പ്രണയിപ്പവന്‍.