Saturday, August 8, 2009

നിന്നോട്

രവീന്ദ്രന്

ലോഹിതദാസ്


മൈക്കേല്‍

രാജന്‍ പി ദേവ്

മുരളി

കലയുടെയും സംഗീതത്തിന്റെയും

ലോകത്തുനിന്നു

എനിക്ക് ഇഷ്ടപ്പെടുന്നവരെ എല്ലാം

നീ സ്വന്ത്മാക്കുന്നു.

ക്രൂരനായ തമാശക്കാരാ

എന്റെയും നിന്റെയും ഇഷ്ടങ്ങള്‍ക്ക്

ഒരേ തരംഗ ദൈര്‍ഘ്യം.

പക്ഷേ എന്റെ ചിന്തകള്‍

എനിക്കു മാത്രം സ്വന്തം.

7 comments:

  1. പക്ഷേ എന്റെ ചിന്തകള്‍

    എനിക്കു മാത്രം സ്വന്തം.
    നന്നായിരിക്കുന്നു ആശംസകൾ

    ReplyDelete
  2. ആ തമാശക്കാരന്റെ ക്രൂരഫലിതത്തിനു മുന്നിൽ നാം നിസ്സഹായരാകുന്നു...

    ReplyDelete
  3. മരണത്തോളം
    അടുത്തവരായി ആരുണ്ട്?

    ReplyDelete
  4. എന്നാലും..നമ്മളൊക്കെ ഭാഗ്യം ചെയ്തവരല്ലെ? സ്വന്തം രക്തം വീഞ്ഞായും, മാംസം അപ്പമായും നല്‍കിയപോലെ...തിരിച്ചെടുത്തവരുടെ സൃഷ്ടികളെല്ലാം നമ്മുക്കു തന്നില്ലെ? ക്രൂരനായ ആ തമാശക്കാരന്‍?
    നന്ദി, ഈ ഓര്‍മപ്പെടുത്തലിനു....

    ReplyDelete
  5. ക്രൂരനായ തമാശക്കാരാ
    എന്റെ ഇഷ്ടങ്ങള്‍
    നീ സ്വന്ത്മാക്കുന്നു.

    ReplyDelete
  6. 2010 എങ്കിലും നഷ്ടങ്ങളുടേതല്ലാതിരിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കാം

    ReplyDelete