Sunday, March 29, 2009

ഇടത്തുനിന്ന് വലത്തോട്ട് ; വലത്തുനിന്ന് ഇടത്തോട്ട്

മൃത്യു..

പെന്‍ഡുലം പോല്‍
നിന്റെ ദോലനങ്ങള്‍

എന്നില്‍ നിന്ന് ഇടത്തേക്കും
എന്നില്‍ നിന്ന് വലത്തേക്കും

എന്നാണു നീ എനിക്കു നേരെ വന്നു നിലയ്ക്കുക?
നീയും ഞാനും മനുഷ്യരാണെന്ന് ഞാന്‍ മറക്കുന്നു.

ആസക്തിയില്‍ നിന്ന് വിരക്തിയിലേക്ക്
നിനക്ക് ഒട്ടും ദൂരമില്ല

പക്ഷേ എന്റെ ലോകം
നിനക്കു ചുറ്റും ഭ്രമണം ചെയ്യുന്നു

നിന്റെ അഗാധ നീലിമയാര്‍ന്ന മൗനനിദ്രയില്‍
നിന്നുണര്‍ന്ന് ഒരിക്കലെന്നെ പുല്‍കുക

തൊട്ടടുത്തുവന്ന് എന്നെ മോഹിപ്പിച്ച്
തൊട്ടടുത്തു നിന്നു നീ എങ്ങു പോകുന്നു?

പ്രണയിക്കകൊണ്ടോ നീ പരിണയിക്കാത്ത്
നിന്റെ പരിണയത്തിനപ്പുറം

ഞാന്‍ ഇല്ലാതായാല്‍
നിന്റെ പ്രണയം വ്യര്‍ഥമാകുമോ....

6 comments:

  1. നല്ല വരികള്‍...
    :)

    ReplyDelete
  2. തൊട്ടടുത്തുവന്ന് എന്നെ മോഹിപ്പിച്ച്
    തൊട്ടടുത്തു നിന്നു നീ എങ്ങു പോകുന്നു?

    മനോഹരം!!!

    ReplyDelete
  3. മൃത്യുബോധം പെൺ‌കുട്ടികളുടെ ഒരു സ്ഥിരം നിഴലാണ്.ഒരു നിഴലിനു പിറകേ എന്നും സഞ്ചരിക്കുന്ന വിഡ്ഡിത്തം കാണിക്കാതിരിക്കുക.

    ReplyDelete
  4. നിന്‍റെ മൊഴികളെന്നില്‍
    പൂത്തുലയുമ്പോള്‍
    ഞാനലിഞ്ഞീടുന്നു.

    ReplyDelete
  5. നന്നായിരിക്കുന്നു, ഇനിയും എഴുതുക ശുഭ പ്രതിക്ഷകളുടെ വരികള്‍.
    Thank you for visit my blog, keep watching

    ReplyDelete